India National

കള്ളപ്പണം; കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്‌

കള്ളപ്പണമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം പാര്‍ട്ടി ഫണ്ടിലേക്കെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിനാണ് നോട്ടീസ്. അടുത്തിടെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഈ കമ്പനി 170 കോടിയോളം രൂപ ഹവാല ഇടപാട് വഴി കോണ്‍ഗ്രസിന് നല്‍കിയതായുള്ള രേഖകള്‍ പിടിച്ചെടുത്തിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് തട്ടിയെടുത്തതാണ് ഈ തുകയെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.

കമ്പനിയില്‍ നിന്ന് ഹവാല ഇടപാടിലൂടെ കോണ്‍ഗ്രസിന് പണം നല്‍കിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെ നേതാക്കള്‍ക്ക് ആദായനികുതി വകുപ്പ് നവംബര്‍ നാലിന് ഹാജരാകണമെന്ന് കാട്ടി സമന്‍സ് അയച്ചിരുന്നെങ്കിലും നേതാക്കള്‍ ഹാജരായിരുന്നില്ല.