India National

രാഹുലിന്റെ രാജി സന്നദ്ധത നിരസിച്ച് കോൺ​ഗ്രസ് പ്രവർത്തക സമിതി

തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ ആവശ്യം തള്ളി കോൺഗ്രസ് പ്രവത്തക സമിതി. രാജി വെക്കാനുള്ള രാഹുലിന്റെ തീരുമാനം പുനപരിശോധിക്കണമെന്നാണ് സി.ഡബ്ല്യു.സി പ്രതികരിച്ചത്.

പൊതുതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കാൻ സന്നദ്ധമാണെന്ന് അറിയിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തക സമിതിയി യോഗത്തിലും ഇക്കാര്യം ആവർത്തിക്കുകയായിരുന്നു. എന്നാൽ ഇത് തള്ളിയ സമിതിയിലെ മുതിർന്ന നേതാക്കൾ തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ നാലോളം തെരഞ്ഞെടുപ്പ് സമിതികളാണ് ഓരോ ഘട്ടത്തിലേയും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പിലാക്കിയത്. അതിനാല്‍ പരാജയ കാരണം എല്ലാവർക്കുമാണെന്നും, രാഹുലിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും യോഗം വിലയിരുത്തി. പാർട്ടിയുടെ പ്രവർത്തക സമിതി യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.