India National

രാഹുലും പ്രിയങ്കയും വീണ്ടും ഹാഥ്റസിലേക്ക്; സന്ദര്‍ശാനുമതി നിഷേധിച്ചാല്‍ കോടതിയെ സമീപിക്കും

ഹാഥ്റസ് കൂട്ടബലാത്സംഗ കേസിൽ നീതി തേടിയുള്ള പ്രതിഷേധം തുടരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും ഇന്ന് വീണ്ടും ഹാഥ്റസിലേക്ക് പുറപ്പെടും. സന്ദര്‍ശാനുമതി നിഷേധിച്ചാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാഗംങ്ങള്‍, പ്രതികള്‍, സാക്ഷികള്‍, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കും.

വ്യാഴാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി ഹാഥ്റസിലേക്ക് തിരിച്ച രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്.തുടര്‍‌ന്ന് ഇരുവരും കാല്‍നടയായി ഹഥ്റാസിലേക്ക് തിരിച്ചു. പിന്നീടാണ് ഇവരെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

ബലാത്സംഗക്കേസില്‍ പ്രതിഷേധം ശക്തമായതോടെ എസ്.പി, ഡി.എസ്.പി, ഇന്‍സ്പെക്ടര്‍ എന്നിവരടക്കം 5 പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തിട്ടുണ്ട്.