തര്‍ക്കങ്ങള്‍ക്കിടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നു. 84 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ പട്ടികയിലില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദ്ര സിങ് ഹൂഡയും സ്ഥാനാര്‍ഥികളാണ്.
സീറ്റുകള്‍ ഹൈകമാന്‍ഡ് അടുപ്പക്കാര്‍ക്ക് വില്‍ക്കുകയാണെന്ന ആരോപണവുമായി അശോക് തന്‍വാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഹരിയാനയില്‍ ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിക്കാത്ത രണ്ട് മന്ത്രിമാരെ രണ്ടാം പട്ടികയിലും ഉള്‍പ്പെടുത്തിയില്ല. വിപുല്‍ ഗോയല്‍, റാവോ നര്‍ബീര്‍ സിങ് എന്നീ മന്ത്രിമാരെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ 90 അംഗങ്ങളുള്ള ഹരിയാന നിയമസഭയിലേക്ക് മുഴുവന്‍ സ്ഥാനാര്‍ഥികളെയും ബി.ജെ.പി പ്രഖ്യാപിച്ചു.