സി.പി.എമ്മും-ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന കോയമ്പത്തൂര്‍ മണ്ഡലത്തില്‍ ദേശീയ നേതാക്കളെത്തിയാണ് പ്രചാരണം രംഗം കൊഴുപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഇന്ന് കോയമ്പത്തൂരിലെത്തും. സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി നാളെയാണ് മണ്ഡലത്തിലെത്തുന്നത്.
ഇടതുപക്ഷത്തിന് തമിഴ്നാട്ടില്‍ ശക്തമായ വേരുകളുള്ള മണ്ഡലത്തില്‍ വിജയിക്കാനുള്ള തന്ത്രങ്ങളുമായാണ് സി.പി.എം മുന്നോട്ട് പോകുന്നത്. മുന്‍ എം.പിയായ പി.ആര് നടരാജനാണ് സി.പി.എം സ്ഥനാര്‍ഥി. ഡി.എം.കെ മുന്നണിയുടെ ഭാഗമായിട്ടാണ് സി.പി.എം മത്സരിക്കുന്നത്.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ കോയമ്പത്തൂരിലെത്തും. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും, സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും പ്രചാരണത്തിന് നേരത്തെ എത്തിയിരുന്നു. കൂടാതെ ഡി.എം.കെയുടെ പ്രമുഖ നേതാക്കളും കോയമ്പത്തൂരിലെത്തുന്നുണ്ട്. രണ്ട് തവണ എം.പിയായിരുന്ന സി.പി രാധകൃഷ്ണനാണ് ബി.ജെ.പി സ്ഥനാര്‍ഥി. എ.ഡി.എം.കെയുടെ പിന്തുണയോടെ മത്സരിക്കുന്നതിനാല്‍ വിജയം ഉറപ്പാണെന്ന് ബി.ജെ.പി അവകാശപെടുന്നു.
ഇന്ന് വൈകുന്നേരം 7മണിക്ക് കോയമ്പത്തൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ നരേന്ദ്രമോദി പ്രസംഗിക്കും. നേരത്തെ അമിത് ഷാ കോയമ്പത്തൂരിലെത്തിയിരുന്നു. എ.ഡി.എം.കെയുടെ പ്രധാന നേതാക്കളും, മന്ത്രിമാരും കോയമ്പത്തൂരിലെ പ്രചാരണത്തിനെത്തുന്നുണ്ട്. 18-ാംതീയ്യതിയാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ്.