അതിശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും പൌരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ന് രാത്രി മുതല്‍ പൗരത്വ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിനന്ദനവുമായി ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കി.
Related News
പാലക്കാട് വൻ മയക്കുമരുന്ന് വേട്ട; 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി
പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത് .ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
ശബരിമല: യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ല, കടകംപള്ളി
ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പോകാന്‍ ആഗ്രഹിക്കുന്നവര്‍ സുപ്രീംകോടതി ഉത്തരവുമായി വരണമെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ യുവതീ പ്രവേശനത്തിൽ തുടർനടപടി സ്വീകരിക്കുകയുളളൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കൂടുതൽ കടുപ്പിച്ച് ദേവസ്വം മന്ത്രിയും രംഗത്തെത്തിയത്. ദർശനം നടത്താനെത്തുമെന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായി ഉൾപ്പടെയുളളവരെ രൂക്ഷമായി വിമർശിച്ചാണ് കടകംപളളി സുരേന്ദ്രൻ സർക്കാർ നയം വ്യക്തമാക്കിയത്. ആക്ടിവിസ്റ്റുകള്‍ക്ക് കയറി […]
സംവരണം; ഭരണഘടന ഭേദഗതി ചോദ്യം ചെയ്ത ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസ്
സംവരണ വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് അയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള എതിര്കക്ഷികള്ക്കാണ് നോട്ടിസ് ലഭിക്കുക. കേന്ദ്ര സര്‍ക്കാരില്‍ അധികാരം ഉറപ്പിക്കുന്ന 102ാം ഭേദഗതിയെ ചോദ്യം ചെയ്താണ് ഹര്‍ജി. മഹാരാഷ്ട്രയിലെ ശിവ് സംഗ്രാം പാര്‍ട്ടി നേതാവ് വിനായക് റാവു സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. മറാത്ത സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി. […]