താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്ധനായ അനുയായി ആണെന്ന് ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാന്‍. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ വിമർശനത്തിനിടെയാണ് പ്രധാനമന്ത്രിയെ വാഴ്ത്തി ചിരാഗ് രംഗത്തുവന്നത്. പ്രധാനമന്ത്രിയോടുള്ള വിശ്വസ്തത ഇനിയും തുടരുമെന്നും ചിരാഗ് വ്യക്തമാക്കി.
പ്രചരണത്തിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രം ഉപയോഗിക്കേണ്ട ആവശ്യമില്ല. അദ്ദേഹം എന്റെ ഹൃദയത്തിലാണ് ജീവിക്കുന്നത്. ഞാൻ അദ്ദേഹത്തിന്റെ ഹനുമാന്‍ ആണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഞാൻ എന്റെ ഹൃദയം തുറന്ന് കാണിക്കാം..ചിരാഗ് പറയുന്നു. എൽജെപിക്കെതിരെ സംസാരിക്കാൻ പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്ക് മേൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനാണ് ചിരാഗ് പാസ്വാന്റെ എല്‍ജെപി തീരുമാനിച്ചിരിക്കുന്നത്. ജെഡിയുവിനേയും മുഖ്യമന്ത്രി നിതീഷ് കുമാറിനേയും രൂക്ഷമായി കടന്നാക്രമിക്കുന്ന ചിരാഗ് പാസ്വാന്‍ പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ പുകഴ്ത്തുന്നുമുണ്ട്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ചിരാഗ്. നവംബര്‍ 10 ഓടെ എല്ലാം വ്യക്തമാകുമെന്നും ബി.ജെ.പി-എല്‍.ജെ.പി സഖ്യത്തില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ രൂപം കൊള്ളുമെന്നും ചിരാഗം പറയുന്നു.
ഒക്ടോബര്‍ 28, നവംബര്‍ 3,7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.