ബി.ജെ.പി നേതാവ് ചിന്മയാനന്ദ് ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. തിങ്കളാഴ്ച ഷഹജന്‍പുരില്‍ നിന്ന് ലഖ്‌നൗവിലേക്ക് പദയാത്ര നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടം പദയാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ കരുതല്‍ തടങ്കലിലാണ്.
‘’യു.പി ഇതുവരെ കശ്മീർ അല്ല. ഷാജഹാൻപൂർ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാൻ ശ്രമിച്ച ഞാൻ ഇന്ന് കസ്റ്റഡിയിലാണ്. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കുന്നതിൽ ഈ ബി.ജെ.പി സർക്കാരിന് യാതൊരു മനസാക്ഷിക്കുത്തുമില്ലെന്നും’’ ജിതിന്‍ ട്വിറ്ററില്‍ കുറിച്ചു. പദയാത്രക്ക് അനുമതി നിഷേധിച്ച നടപടിക്കെതിരെ പ്രസാദ പൊലീസിനെ ചോദ്യം ചെയ്യുകയും ഒരു വ്യക്തിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നത് തെറ്റാണോ എന്ന് ചോദിക്കുകയും ചെയ്തു.
ഷാജഹാനാപൂർ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുന്നതിനായി മാർച്ച് നടത്താൻ കോൺഗ്രസ് ഇന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രാദേശിക ഭരണകൂടം അത് അനുവദിക്കുന്നില്ല. ഇത് എങ്ങനെ നിയമലംഘനമാണെന്ന് പറയൂ? ഇത് നിർഭാഗ്യകരമാണ്, ”പ്രസാദ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് കേസിൽ പെടുത്തിയാണ് പരാതിക്കാരിയായ നിയമ വിദ്യാർഥിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിക്ക് പുറമെ, മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചിന്മയാനന്ദിന് കീഴിലുള്ള നിയമ കോളജിലാണ് പരാതിക്കാരി പഠിച്ചിരുന്നത്. ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതി.