ലഡാക്ക് അതിർത്തിയിൽ ചൈന ഉയർത്തിയ മിസൈൽ വെല്ലുവിളി നേരിടാൻ ഇന്ത്യ. ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഇന്ത്യ അതിർത്തിയിൽ വിന്യസിച്ചു. ടിബറ്റിലും സിൻജിൻയാംഗിലും വിന്യസിച്ചിട്ടുള്ള മിസൈലുകൾ ചൈന പിൻ വലിച്ചിട്ടില്ലെന്ന് ഉപഗ്രഹചിത്രങ്ങൾ സൂചന നൽകിയതിന് പിന്നാലെ ആണ് ഇന്ത്യയുടെ നടപടി.
ഇന്ത്യയെ ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള ചൈനീസ് മിസൈലുകൾ പിൻവലിക്കും എന്ന് സൈനികതല ചർച്ചകളിൽ സൂചിപ്പിക്കപ്പെട്ടെങ്കിലും വാക്ക് പാലിക്കാൻ ചൈന തയാറായില്ല. ഉപഗ്രഹ ചിത്രങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത് പിന്നാലെയാണ് ഇന്ത്യയും അതിർത്തിയിൽ മിസൈൽ വിന്യാസം നടത്തിയത്.
ഇതോടെ അതിർത്തിയിൽ ചൈന ഉയർത്തിയ മിസൈൽ ശക്തമായി നേരിടാൻ ഇന്ത്യ സജ്ജമായെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. 500 കിമീ അകലെയുളള ലക്ഷ്യം തകർക്കാൻ ശേഷിയുളള ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈലുകൾ 800 കിലോമീറ്റർ ദൂരപരിധി താണ്ടുന്നതാണ്.
ചൈനയുടെ പ്രകോപനം അതിജീവിയ്ക്കാൻ ആൻഡമാൻ നിക്കോബാർ സൈനിക കേന്ദ്രത്തിലും ഇന്ത്യൻ മിസൈലുകൾ ഏതുനിമിഷവും തൊടുക്കാൻ പാകത്തിന് സജ്ജമാക്കി. നിർഭവയ് സബ്‌സോണിക് മിസൈൽ ആയിരം കിലോമീറ്ററിനകത്തുള്ള ശത്രുവിന്റെ നീക്കങ്ങളെ തകർക്കും. ആകാശ് മിസൈൽ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങൾ കേന്ദ്രീകരിക്കാനും ഒറ്റസമയം 12 ലക്ഷ്യം ഭേദിക്കാനും സാധിക്കും.