ലഡാക്ക് മേഖലയിൽ മാത്രം 10000ത്തിലേറെ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്
ലഡാക്കില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. ചൈന-ഇന്ത്യ സൈന്യങ്ങള്‍ നേര്‍ക്കുനേരെ വന്നത് രാജ്യത്തിന്‍റെ ഗൗരവകരമായ ആശങ്കയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഡാക്കിലെ പാങ്കോങ് സോ തടാകം, ഗാല്‍വന്‍ താഴ്വര പ്രദേശങ്ങളിലെ ചൈനീസ് കടന്നുകയറ്റവും ഇരു സൈന്യങ്ങളും മുഖാമുഖ ആക്രമണ മുനമ്പിലുള്ളത്. സംഭവം രാജ്യത്തിന്‍റെ ഗൗരവകരമായ ആശങ്കയാണെന്ന് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന വക്താവ് ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലെ വ്യത്യസ്ത വീക്ഷണത്തിലെ സംഘര്‍ഷ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
ചൈനീസ് വിഷയത്തിലും ലഡാക്ക് അതിര്‍ത്തിയിലെ സംഭവങ്ങളിലും സര്‍ക്കാര്‍ കുറച്ചധികം സുതാര്യമാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.വിഷയത്തില്‍ ജനങ്ങളെ ആത്മവിശ്വാസത്തോടെ അ ഭിസംബോധന ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു.
ലഡാക്ക് മേഖലയിൽ മാത്രം 10000ത്തിലേറെ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയും മേഖലയില്‍ നിലയുറപ്പിച്ചത് സംഘര്‍ഷ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതാണ്. കരസേനാ മേധാവി എം.എം.നരവണെ കഴിഞ്ഞദിവസം സംഘർഷമേഖല സന്ദർശിച്ചിരുന്നു.