ഛാട്ട് പൂജയുമായി ബന്ധപ്പെട്ട് യമുനാ നദിയിലെ വിഷപ്പത നീക്കം ചെയ്ത് ഡൽഹി സർക്കാർ. 15 ബോട്ടുകളാണ് യമുനയിൽ നിന്ന് വിഷപ്പത നീക്കം ചെയ്യുന്നത്. വിഷപ്പത നിറഞ്ഞ യമുനയിൽ ആളുകൾ മുങ്ങുന്നതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹി സർക്കാർ വിഷപ്പത നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചത്.
Related News
ഇന്ത്യ- ചൈന സേന പിന്മാറ്റത്തിന് ധാരണയായി
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യ പിന്മാറ്റത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. മൂന്ന് ഘട്ടങ്ങളിലായാണ് സൈനിക പിന്മാറ്റം നടത്തുക. ഒരാഴ്ചയ്ക്കകം അതിർത്തിയിൽ നിന്ന് സേനയെ പിൻവലിക്കാനുള്ള രൂപ രേഖ തയാറാക്കി. നവംബർ ആറിന് ചുഷുലിൽ നടന്ന എട്ടാം കോർപ്സ് കമാൻഡർ ചർച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സേനാപിൻമാറ്റത്തെ കുറിച്ചുള്ള കാര്യങ്ങൾ ധാരണയിലെത്തിയത്. ഇതനുസരിച്ച് ഈ വർഷം ഏപ്രിലിലും മെയിലുമുണ്ടായിരുന്ന സ്ഥിത് പുനസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സേന പിന്മാറ്റത്തിൽ ടാങ്കുകൾ, കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ളവ മുൻനിരയിൽ […]
ബന്ദിപ്പൂര്‍ ദേശീയപാത സമരത്തിന് പിന്തുണയേറുന്നു
ബന്ദിപ്പൂര്‍ ദേശീയപാത അടച്ചിടുമെന്ന ആശങ്കയെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്നനിരാഹാര സമരത്തിന് പിന്തുണയേറുന്നു. സമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളും തെരുവിലിറങ്ങി. അഞ്ച് യുവജന സംഘടനാ നേതാക്കൾ ആരംഭിച്ച നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. സുൽത്താൻബത്തേരി സ്വതന്ത്ര മൈതാനിയിൽ നടക്കുന്ന സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച നൂറുകണക്കിന് കൂട്ടായ്മകളാണ് ഇതിനകം സമരപ്പന്തലിൽ എത്തിയത്. അര ലക്ഷത്തിലധികം ആളുകൾ ഐക്യദാർഢ്യവുമായെത്തി. സ്വകാര്യ ബസുകളിലും ലോറികളിലും ആയി ആയിരക്കണക്കിന് വിദ്യാർഥികൾ ആണ് നഗരത്തിൽ നടന്ന വിദ്യാർത്ഥി […]
കൂടത്തായി കൊലപാതകം; പരാതിക്കാരനായ റോജോ നാട്ടിലെത്തി
കൂടത്തായി കൊലപാതക പരമ്പരയില്‍ പരാതിക്കാരനായ റോജോ നാട്ടിലെത്തി. റോജോയെ നാളെ ചോദ്യം ചെയ്തേക്കും. മരിച്ച റോയിയുടെ സഹോദരനാണ് റോജോ. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹം അമേരിക്കയിൽ നിന്നും എത്തിയത്. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പൊലീസ് അടകമ്പടിയോടെ വൈക്കത്തെ വീട്ടിലെത്തിച്ചു.