ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം. മുന്‍ ജീവനക്കാരിയാണ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ലൈംഗികാരോപണം ചുമത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിംഗ് വിളിച്ചിരിക്കുന്നത്.
കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കുന്നു. സോളിസ്റ്റര്‍ ജനറലാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചേരുന്നു. പൊതുതാല്‍പര്യമുള്ള പ്രധാനവിഷയം പരിഗണനയിലാണെന്ന് അറിയിപ്പ്.
അരുണ്‍ മിശ്ര, സഞ്ജയ് ഘന്ന ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ബെഞ്ച്. സോളിസ്റ്റര്‍ ജനറല്‍ കോടതിയിലെത്തി.
സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും കോടതിയിലെത്തി.