ചന്ദ്രയാന്‍ 3ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ചന്ദ്രയാന്‍ 2വിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചായിരിക്കും പുതിയ വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.
ചന്ദ്രയാന്‍3 പ്രഖ്യാപനം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചന്ദ്രയാന്‍-2 നേക്കാള്‍ ചിലവ് കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്നും ശിവന്‍ പറഞ്ഞു
ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ ചന്ദ്രയാന്‍-3നുമുണ്ടാകും. ഇത്തവണ സുരക്ഷിതമായി ഇറക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐ.എസ്.ആര്‍.ഒ. എന്നാല്‍ എപ്പോള്‍ വിക്ഷേപണമുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. 2019, 2020 വര്‍ഷങ്ങള്‍ ബഹിരാകാശ രംഗത്ത് ഐ.എസ്.ആര്‍.ഒക്ക് നിര്‍ണായക വര്‍ഷങ്ങളാണെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു.