India National

വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചന്ദ്രയാന്‍ 2

ചന്ദ്രയാന്‍ 2 പേടകം നിര്‍ണായക ഘട്ടത്തില്‍. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഗതിമാറ്റം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഈ മാസം 20ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ന് പുലര്‍ച്ചെ 2.21നായിരുന്നു ചന്ദ്രയാന്‍ 2വിന്റെ നിര്‍ണായ ഗതിമാറ്റം. അതുവരെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു പേടകം. 1203 സെക്കന്റ് നേരം യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.