India National

ചാന്ദ്രയാന്‍ 2; ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും

ചാന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും. 8.45നും 9.45നും ഇടയിലുള്ള സമയത്താണ് ലാന്‍ഡറിന്റെ ഭ്രമണപഥം മാറ്റുക. നാളെയും സഞ്ചാരപഥം മാറ്റും. തുടര്‍ന്നാണ് സോഫ്റ്റ്ലാന്‍ഡിങ്ങ് നടപടികള്‍ തുടങ്ങുക. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡര്‍ ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക.

ഇന്നലെ ഉച്ചക്ക് 1.15നാണ് ചന്ദ്രയാന്‍ ഓര്‍ബിറ്ററില്‍ നിന്ന് വിക്രം ലാന്‍ഡര്‍ വേര്‍പെട്ടത്. ചന്ദ്രന്റെ ഉപരിലത്തില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്തും 127 കി.മീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു വേര്‍പെടല്‍.