ചന്ദ്രയാന്‍ രണ്ടിന്റെ യാത്ര നിര്‍ണായക ഘട്ടത്തിലേക്ക്. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററുമായി പേടകം ഇന്ന് വേര്‍പെടും. ദൌത്യത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടമാണിതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ചന്ദ്രയാന്‍ രണ്ട് അതിന്റെ ലക്ഷ്യത്തിലേക്കടുക്കുകയാണ്.
പേടകത്തെ ചന്ദ്രന് ചുറ്റമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥത്തിലേക്ക് ഇന്നലെ മാറ്റിയിരുന്നു. ഇപ്പോള്‍ ചന്ദ്രനോട് 119 കി. മീ അടുത്തും, 127 കി.മീ അകലെയുമുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്ന് പേടകത്തിലെ ഓര്‍ബിറ്ററിനെയും റോവര്‍ കൂടി ഉള്‍ക്കൊള്ളുന്ന വിക്രം ലാന്‍ഡറിനെയും വേര്‍പിരിക്കും. ഉച്ചക്ക് 12.45നും 1.45നും ഇടയിലുള്ള സമയത്താണ് നിര്‍ണായകമായ ഈ വേര്‍പെടുകല്‍ നടക്കുക. തുടര്‍ന്ന് ഓർബിറ്റർ നിലവിലെ ഭ്രമണപഥത്തിൽ തുടരും. വിക്രം ലാൻഡറിന്റെ ഭ്രമണപഥം സെപ്തംബര്‍ മൂന്നിനും നാലിനുമായി രണ്ട് ഘട്ടങ്ങളിലായി താഴ്ത്തിയതിന് ശേഷം സെപ്റ്റംബർ ഏഴിന് പുലര്‍ച്ചെയായിരിക്കും സോഫ്റ്റ് ലാൻഡിംഗ് നടക്കുക.
ദൌത്യത്തിലെ ഏറ്റവും ശ്രമകരമായ ഘട്ടമാണിത്.വിക്രം ലാന്‍ഡറിനൊപ്പം പ്രഗ്യാന്‍ എന്ന പര്യവേഷണ വാഹനവും ചന്ദ്രനില്‍ തൊടും. ഉപഗ്രഹത്തിന്റെ പ്രവർത്തനം നിലവില്‍ തൃപ്തികരമാണെന്ന് ഇസ്റോ അറിയിച്ചു.