ചന്ദ്രയാന്‍ രണ്ട് ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. വിക്രം ലാന്‍ഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കി. വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്നത് സെപ്തംബര്‍ ഏഴിനാണ്. പുലര്‍ച്ചെ 3.45നായിരുന്നു ഭ്രമണപഥം താഴ്ത്തിയത്.
പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. ശ്രമം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ലാന്‍ഡറും ഓര്‍ബിറ്ററും സുരക്ഷിതമാണ്. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. നാളെ മുതൽ സോഫ്റ്റ് ലാൻഡിങ്ങിനുള്ള നടപടികളിലേക്ക് കടക്കും. ശനിയാഴ്ച പുലർച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്താണ് ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുക.
ജൂലായ് 22നാണ് 978 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ജിഎസ്എല്‍വി മാര്‍ക്ക് മൂന്നില്‍ കുതിച്ചുയര്‍ന്നത്.