ആന്ധ്രക്ക് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. ആന്ധ്ര ഭവന് മുന്നില്‍ നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഈ മാര്‍ച്ചില്‍ ടി.ഡി.പിയുടെ മുഴുവന്‍ എം.എല്‍.എമാരും എം.പിമാരും പങ്കെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഏകദിന ഉപവാസത്തിന്‍റെ തുടര്‍ച്ചയായാണ് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
ഇന്നലെ നടന്ന ഏകദിന സമരം പ്രതിപക്ഷ കൂട്ടായ്മയുടെ ഒരു സംഗമ വേദിയായി മാറി. ചന്ദ്രബാബു നായിഡുവിന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ളവര്‍ വേദിയിലെത്തി പിന്തുണ അറിയിച്ചു. ആന്ധ്രപ്രദേശിന്‍റെ അവകാശങ്ങള്‍ ലംഘിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.