ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബദല്‍ സര്‍ക്കാര്‍ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം ബാക്കിനില്‍ക്കെ അസാധാരണ രാഷ്ട്രീയ നീക്കങ്ങള്‍ക്കു പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന് പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്നാണു സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപിയെ എതിര്‍ക്കുന്ന 21 രാഷ്ട്രീയ പാര്‍ട്ടികള്‍ കത്തു നല്‍കിയേക്കും.