ഹരിയാനയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള തിരക്കിട്ട നീക്കവുമായി ബി.ജെ.പി. അതേസമയം ഹരിയാനയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രാധാന്യം നല്‍കുമെന്ന നിലപാടില്‍ മുന്നോട്ടു വന്നിരിക്കുകയാണ് ജെ.ജെ.പി. ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടു വ്യക്തമാക്കിക്കൊണ്ടാണ് ജെ.ജെ.പി പ്രസിഡന്‍റ് ദുഷ്യന്ത് ചട്ടൌല രംഗത്തെത്തിയത്.
