India

ഇന്ത്യൻ ബാംങ്കിംഗ് മേഖലയ്ക്ക് കേന്ദ്രത്തിന്റെ ഉത്തേജക പാക്കേജ്

ഇന്ത്യൻ ബാംങ്കിംഗ് മേഖലയ്ക്ക് ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാംങ്കിംഗ് മേഖലയുടെ പരിഷ്കാരവുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം.

നിഷ്ക്രിയ അക്കൗണ്ടുകളുടെ പ്രതിസന്ധി പരിഹരിക്കുമെന്ന് നിർമല സീതാരാമൻ. നിഷ്ക്രിയ അക്കൗണ്ടുകളിൽ 15% ബാങ്കുകൾക്ക് നൽകും. ആറു വർഷം കൊണ്ട് 5 ലക്ഷം കോടി രൂപ ബാങ്കുകൾ തിരിച്ച് പിടിച്ചു. 3.1 ലക്ഷം കോടി രൂപയുടെ തിരിച്ചടവില്ലാത്ത വായ്പ 2018 മുതൽ ബാങ്കുകൾ തിരിച്ചുപിടിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തുന്ന തട്ടിപ്പുകാരെ കണ്ടുപിടിക്കാൻ സർക്കാർ നടത്തിയത് മികച്ച നീക്കമാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.