അടുത്ത ശനിയാഴ്ച രാജ്യത്തു ആരംഭിക്കുന്ന കോവിഡ് 19 വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടത്തിന്റെ ചെലവ് കേന്ദ്ര സർക്കാരും വഹിക്കും. വാക്സിൻ വിതരണത്തിന്റെ ക്രമീകരണം സംബന്ധിച്ച് പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിനെ നേരിടുന്നതിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ഏകോപനം ഫെഡറലിസത്തിന്റെ മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രഗ് കൺട്രോൾ ജനറൽ വാക്സിൻ വിതരണത്തിന് അനുമതി നൽകിയതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്.