യാസീന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എല്‍.എഫ്( ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്) പാര്‍ട്ടിയെ കശ്മീരില്‍ നിരോധിച്ചു. യു.എ.പി.എ പ്രകാരം കേന്ദ്ര സര്‍ക്കാരാണ് പാര്‍ട്ടിയെ ജമ്മു കശ്മീരില്‍ നിരോധിച്ചത്. യാസീന്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത പൊലീസ് ജമ്മു കോട് ബല്‍വാല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
തിവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഒരു സഹിഷ്ണുതയും പ്രതീക്ഷിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ നിരോധന വാര്‍ത്തയോട് പ്രതികരിച്ച് മാധ്യമങ്ങളോട് പറഞ്ഞു. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലായിരുന്നു ജെ.കെ.എല്‍.എഫ് എന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ഈ മാസം കശ്മീരില്‍ നിരോധിക്കപ്പെടുന്ന രണ്ടാമത്തെ സംഘടനയാണ് ജെ.കെ.എല്‍.എഫ്. ഇക്കഴിഞ്ഞ ഫെബ്രുവരി 28നായിരുന്നു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രം നിരോധിച്ചത്. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെയും യു.എ.പി.എ നിയമ പ്രകാരമായിരുന്നു കേന്ദ്രം നിരോധിച്ചത്.