മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന വഖഫ് ബോർഡ് ഒരു കോടി രൂപ നൽകിയതിൽ വിശദീകരണം തേടി കേന്ദ്ര വഖഫ് ബോർഡ്. തുക നൽകിയത് വഖഫ് ആക്ടിന് വിരുദ്ധമാണെന്ന് കേന്ദ്ര വഖഫ് ബോർഡ് അറിയിച്ചു
Related News
ആഡംബര ബസ്സുകളെ പെര്മിറ്റ് ഇല്ലാതെ ഓടിക്കാനുള്ള നീക്കത്തിനെതിരെ കേരളം
ആഡംബര ബസ്സുകള്ക്ക് പെര്മിറ്റ് ഇല്ലാതെ ഓടാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനുളള നീക്കത്തിനെതിരെ കേരളം. തുടര്നടപടി സ്വീകരിക്കാന് ഗതാഗതമന്ത്രി ഉന്നതതല യോഗം വിളിച്ചു. കെ.എസ്.ആര്.ടിസിയുടേയും സ്വകാര്യബസുകളുടേയും നിലനില്പ്പിന് നിയമഭേദഗതി ഭീഷണയിയാകുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മീഡിയവണ്ണിനോട് പറഞ്ഞു. 22 സീറ്റിൽ കൂടുതലുളള ലക്ഷ്വറി ബസുകൾക്ക് സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി സർവീസ് നടത്താൻ അനുവാദം നൽകുന്ന നിയമഭേദഗതിക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിയമഭേദഗതിക്കുളള കരട് സംസ്ഥാനങ്ങളുടെ അഭിപ്രായമാരായുന്നതിനായി അയച്ചു കഴിഞ്ഞു. […]
സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊലീസ് പൊളിച്ചു നീക്കി
തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊലീസ് സഹായത്തോടെ നഗരസഭ അധികൃതര് പൊളിച്ചു നീക്കി . നടപ്പാത കയ്യേറി പന്തൽ കെട്ടിയത് പൊളിച്ച് നീക്കണമെന്ന മേയറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. രാത്രി വൈകി 11 മണിയോടെയാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ച് നീക്കിയത്. സഹോദരന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിന്റെയും കെ.എസ് ആർ.ടി.സിയിലെ എംപാനൽ ജീവനക്കാരുടെയും ഉൾപ്പെടെയുള്ള പന്തലുകളാണ് പൊളിച്ച് നീക്കിയത്. പൊലീസ് സഹായത്തോടെയായിരുന്നു നഗരസഭയുടെ നടപടി. മുന്നറിയിപ്പില്ലാതെയാണ് നഗരസഭയുടെ നീക്കമെന്ന് സമരക്കാർ പറയുന്നു. എന്നാൽ […]
മറിയാമ്മ ഫിലിപ്പിന്റെ മൃതദേഹം സംസ്കരിച്ചു
കായംകുളത്ത് സഭാതർക്കത്തെ തുടർന്ന് ഒരാഴ്ചയായി സംസ്കാരിക്കാൻ കഴിയാതിരുന്ന 84കാരിയുടെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെയും പള്ളിയിലേയും ശുശ്രൂഷകൾക്ക് ശേഷം കായംകുളം കാദീശ യാക്കോബായ പള്ളിയുടെ സ്ഥലത്താണ് മറിയാമ്മ ഫിലിപ്പിന്റെ സംസ്കാരം നടന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്. തര്ക്കത്തെ തുടര്ന്ന് ഒരാഴ്ചയായി മറിയാമ്മയുടെ സംസ്കാരം വൈകിയിരുന്നു. തർക്കങ്ങൾ ഇല്ലാതെ സംസ്കാര ചടങ്ങുകൾ നടക്കണമെന്നും ഇത് ഒരു പുതിയ തുടക്കം ആവട്ടെയെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കുറിലോസ് പറഞ്ഞു.