കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ വിറ്റഴിക്കാൻ നിർദേശം നൽകി പ്രധാനമന്ത്രി. ആർഎസ്എസ് സംഘപരിവാർ സംഘടനകളുടെ സമ്മർദം കണക്കാക്കേണ്ടതില്ലെന്ന് നരേന്ദ്ര മോദി. ദേശിയ ധന സമാഹരണ മന്ത്രാലയത്തിന് നിർദേശം നൽകി പ്രധാനമന്ത്രി.12 മന്ത്രാലയങ്ങൾക്ക് കീഴിലുള്ള ഇരുപതിലധികം ആസ്‌തികളാണ് വിൽക്കുന്നത്.
കൂടാതെ സർക്കാർ വസ്തുവകകൾ രാജ്യത്ത് വലിയ തോതിൽ സ്വകാര്യവൽക്കരിക്കാൻ പോകുന്നതായും റിപോർട്ടുകൾ വന്നിരുന്നു . ധനമന്ത്രി നിർമ്മലാ സീതാരാമൻ 6 ലക്ഷം കോടി രൂപയുടെ ദേശീയ ധനസമ്പാദന പൈപ്പ്ലൈൻ (NMP) പ്രഖ്യാപിച്ചു. എൻഎംപിക്ക് കീഴിൽ, പാസഞ്ചർ ട്രെയിനുകൾ, റെയിൽവേ സ്റ്റേഷനുകൾ മുതൽ വിമാനത്താവളങ്ങൾ, റോഡുകൾ, സ്റ്റേഡിയങ്ങൾ എന്നിവയുടെ ധനസമ്പാദനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അടിസ്ഥാന സൗകര്യ മേഖലകളിൽ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തി വിഭവങ്ങൾ സമാഹരിക്കുമെന്നും വസ്തുവകകൾ വികസിപ്പിക്കുമെന്നും സർക്കാർ പറയുന്നു.