India

പാർലമെന്ററി സമിതിയുടെ ഒക്‌സിജൻ അപര്യാപ്തത മുന്നറിയിപ്പ് കേന്ദ്രസർക്കാർ അവഗണിച്ചതായി ആരോപണം

പാർലമെന്ററി സമിതിയുടെ ഒക്‌സിജൻ അപര്യാപ്തത മുന്നറിയിപ്പ് കേന്ദ്രസർക്കാർ അവഗണിച്ചതായി ആരോപണം. രാജ്യത്ത് ഓക്സിജൻ അപര്യാപ്ത ഉണ്ടായേക്കാമെന്ന് പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാണ്. എന്നാൽ കേന്ദ്രസർക്കാർ ഇത് കാര്യമായി എടുത്തില്ല.

പ്രൊഫസർ രാം ഗോപാൽ യാദവ് അധ്യക്ഷനായ കമ്മിറ്റി രാജ്യത്തെ അസാധാരണമായ സാഹചര്യം നേരിടാൻ കൂടുതൽ ശ്രദ്ധയും ഒക്‌സിജൻ പ്ലാന്റും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.’ദി ഔട്ട്ബ്രേക്ക് ഓഫ് പാൻഡെമിക് കൊവിഡ് 19 ആന്റ് മാനേജ്മെന്റ്’ എന്ന തലക്കെട്ടിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പാർലമെന്ററി കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നത്.

നവംബർ മാസത്തെ സാഹചര്യം തൃപ്തികരമാണെന്നും എന്നാൽ അടിയന്തരാവശ്യങ്ങൾള്ള സാമഗ്രികൾ വിതരണം ചെയ്യുന്നതിലെ കുറവ്, ടെസ്റ്റിംഗ് കിറ്റുകളുടെ ഗുണനിലവാരമില്ലായ്മ, ആഭ്യന്തര ഉത്പാദന കാലതാമസം എന്നിവയിലൂടെ മഹാമാരിക്കെതിരായ പോരാട്ടത്തിന് മന്ദഗതി കൈവന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.