കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കുള്ള ആറാംഘട്ട ധനസഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
9,871 കോടി രൂപയാണ് ആറാംഘട്ടത്തില്‍ നല്‍കുന്നത്. കേരളത്തിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത്- 1,657.58 കോടി രൂപ. 17 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ധനസഹായം ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചത് 59,226 കോടി രൂപയാണ്.
ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, സിക്കിം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, പഞ്ചാബ്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് കേന്ദ്രസഹായം ആവശ്യപ്പെട്ടത്.
പതിനഞ്ചാമത് ഫിനാന്‍സ് കമ്മിഷന്‍ ഈ സാമ്പത്തിക വര്‍ഷം 1,18,452 രൂപ വിവിധ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 59,226 കോടി ഇതിടോകം നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായെന്നും വരും വര്‍ഷങ്ങളില്‍ ഇത് അധികമാകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.