ബി.ജെ.പിയെ നേരിടാന്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സി.പി.എം കേന്ദ്ര കമ്മറ്റിയില്‍ തീരുമാനം. പാര്‍ട്ടി മെമ്പര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത വര്‍ദ്ധിപ്പിക്കാനും കേന്ദ്രകമ്മിറ്റി നിർദേശിച്ചു. ബ്രാഞ്ച് കമ്മറ്റികളില്‍ രണ്ടു സ്ത്രീകള്‍ എങ്കിലും വേണമെന്ന കൊൽക്കത്ത പ്ലീന തീരുമാനം നടപ്പാക്കാനും കേന്ദ്ര കമ്മിറ്റി നിര്‍ദേശം നല്കി.
ലോക്കല്‍ കമ്മറ്റി തലം മുതല്‍ പ്രവർത്തകർ സമൂഹ മാധ്യമങ്ങളില്‍ സജീവമാകണമെന്നാണ് കേന്ദ്ര കമ്മിറ്റി നിർദേശം. എന്നാൽ സഭ്യത വിട്ടുള്ള പെരുമാറ്റം സമൂഹ മാധ്യമങ്ങളില്‍ ഉണ്ടാകരുത്. പാര്‍ട്ടി നയത്തിന് വിരുദ്ധമായി സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളെയും വ്യാജ അക്കൌണ്ടുകളെയും തുറന്നു കാണിക്കണമെന്നും സി.പി.എം അണികൾക്ക് നിർദേശം നൽകും. എതിർ ചേരിയിൽ നില്‍ക്കുന്നവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് ഇടപെടലുകള്‍ വേണ്ടത്. ഇതോടൊപ്പം പാര്‍ട്ടി മെമ്പര്‍ മാരുടെ വിദ്യാഭ്യാസ യോഗ്യത വര്‍ദ്ധിപ്പിക്കാനും ബ്രാഞ്ച് കമ്മറ്റികളില്‍ രണ്ടു സ്ത്രീകള്‍ എങ്കിലും എന്ന പ്ലീന തീരുമാനം ശക്തമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നൽകും.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായ പ്രായപരിധി കുറക്കാന്‍ കേന്ദ്രകമ്മിറ്റിയില്‍ ആലോചന നടക്കുന്നുണ്ട് .യുവാക്കള്‍ക്ക് കൂടുതലായി അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്.