യുപിഎ സർക്കാരിന്റെ കാലത്തെ ധനവിനിയോഗത്തിലെ വീഴ്ചകൾ വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ബജറ്റ് സമ്മേളനം ഇതിനായി ഒരു ദിവസം കൂടി നീട്ടും. വിഹിതങ്ങൾ എപ്രകാരം തെറ്റായി വിനിയോഗിക്കപ്പെട്ടു എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
Related News
പദ്മശ്രീ പുരസ്കാര ജേതാവ് ശ്രീമതി മൂഴിക്കൽ പങ്കജാക്ഷിയമ്മക്ക് ഹലോ ഫ്രണ്ട്സ് സ്വിട്സർലാൻഡിന്റെ അനുമോദനവും ,ആദരവും …
കോട്ടയം : അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിയായ മൂഴിക്കല്‍ പങ്കജാക്ഷിയാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതിയുടെ പരമോന്നത ബഹുമതിയായ പദ്മശ്രീ പുരസ്കാരത്തിന് അർഹരായ രണ്ടു മലയാളികളിൽ ഒരാൾ . അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളിൽ ഒരാളായ പങ്കജാക്ഷിയമ്മയെ സ്വിട്സർലാന്റിലെ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന്റെ പ്രവർത്തകരും സുഹൃത്തുക്കളും വസതിയിലെത്തി അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു . പുരസ്കാര ജേതാവിന്റെ […]
ചുട്ടുപൊള്ളി കൊല്ലം; മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റതോടെ ജാഗ്രതാനിര്‍ദേശം
വേനല്‍ ശക്തി പ്രാപിച്ചതോടെ കൊല്ലത്തിന്റെ മലയോര മേഖല ചുട്ടുപൊള്ളുകയാണ്. 39 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ ഇവിടെ മൂന്ന് പേര്‍ക്കാണ് സൂര്യാതപമേറ്റത്. ചൂട് ഇനിയും കൂടാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. മീനമാസച്ചൂടേറ്റ് വെന്തുരുകുകയാണ് കേരളം. കൊല്ലം ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടില്‍ മൂന്ന് പേര്‍ക്ക് സൂര്യാതപമേറ്റതോടെ ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. ചൂട് ഉയര്‍ന്നുതുടങ്ങിയ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മുന്‍കരുതലും […]
നമ്മുക്ക് അഭിമാനിക്കം, രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രധാനമന്ത്രി
ലോക സിംഹ ദിനത്തില്‍ വന്യജീവികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ കേന്ദ്രമായി ഇന്ത്യ മാറിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ ഹൃദയങ്ങളെ ശക്തിയും മഹത്വവും കൊണ്ട് ആകര്‍ഷിക്കുന്ന രാജകീയ പ്രൗഢിയുള്ള സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ന്. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസകേന്ദ്രമെന്ന നിലയില്‍ ഇന്ത്യ അഭിമാനിക്കുന്നു, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്’ […]