ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സൈക്കോളജിക്കൽ ഓട്ടോപ്‌സി നടത്താനൊരുങ്ങി സിബിഐ. താരത്തിന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സുശാന്തിന്റെ സൈക്കോളജിക്കൽ ഓട്ടോപ്‌സിക്കായി സിബിഐ ഒരുങ്ങുന്നത്.
സെൻട്രൽ ഫോറൻസിക്ക് സയൻസ് ലബോററ്ററിയാണ് സുശാന്തിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഇഴകീറി പരിശോധിക്കാൻ തയാറെടുക്കുന്നത്. വാട്ട്‌സാപ്പ് ചാറ്റ്, കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമായുള്ള ബന്ധം എന്നിവ സംഘം പരിശോധിക്കും. ഒപ്പം സുശാന്തിന്റെ മാനസിക പിരിമുറുക്കങ്ങൾ, മൂഡ് സ്വിംഗ്‌സ്, മാനസികാരോഗ്യം എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.
ഇത്തരത്തിലൊരു അന്വേഷണം നടക്കുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. നേരത്തെ സുനന്ദാ പുഷ്‌കർ കേസിലും, ബുരാരി കൂട്ട ആത്മഹത്യാ കേസിലും സിബിഐ ഇത്തരം അന്വേഷണ രീതി അവലംബിച്ചിരുന്നു.