ഐ.എന്‍.എക്‍സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. മകന്‍ കാര്‍ത്തി ചിദംബരമടക്കം 15 പേരെ പ്രതിചേര്‍ത്താണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം ഡല്‍ഹി റോസ് അവന്യു കോടതി തിങ്കളാഴ്ച പരിഗണിക്കും.
കസ്റ്റഡി ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഇന്നലെ വീണ്ടും ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചിരുന്നു. ഇതിനിടെ ചിദംബരം സമര്‍പ്പിച്ച ജാമ്യഹരജിയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.