India

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങൾ; ഏഴ് പേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് ഏഴ് പേർ അറസ്റ്റിൽ. അക്രമങ്ങൾക്കിടെയുണ്ടായ കൊലപാതകക്കേസിൽ പ്രതിചേർത്താണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളിലെ കൂച്ച് ബെഹാറിൽ വച്ചുണ്ടായ അക്രമങ്ങൾക്കിടെയായിരുന്നു കൊലപാതകം. ഹർധൻ റോയ് എന്നയാളാണ് കൊല്ലപ്പെട്ടത്. (CBI Arrests Bengal Violence)

തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകക്കേസുകളിൽ മറ്റ് നാല് പേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ്. ശനിയാഴ്ച ആയിരുന്നു അറസ്റ്റ്.