India National

കോൺഗ്രസ് പ്രസിഡണ്ടായി ചെറുപ്പക്കാർ വരണം: ക്യാപ്ടൻ അമരിന്ദർ സിംഗ്

ചണ്ഡിഗഡ്: രാഹുൽ ഗാന്ധി രാജിവെച്ച എ.ഐ.സി.സി അധ്യക്ഷപദവിയിൽ ചെറുപ്പക്കാരനായ നേതാവിനെ നിയമിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ക്യാപ്ടൻ അമരിന്ദർ സിങ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ ദൗർഭാഗ്യകരമായ തീരുമാനത്തിനു ശേഷം, കോൺഗ്രസ് പാർട്ടിക്ക് പുതുജീവൻ നൽകാൻ മറ്റൊരു ഊർജസ്വലനായ നേതാവ് പ്രസിഡണ്ടായി കാണണമെന്ന് ആഗ്രഹിക്കുന്നു. ബൃഹത്തായ യുവജനങ്ങളുടെ അഭിലാഷങ്ങളറിയുന്ന, അടിത്തട്ടുമായി ബന്ധപ്പൈൻ കഴിയുന്ന യുവനേതാവ് വേണമെന്ന യുവഇന്ത്യയുടെ ആവശ്യം പരിഗണിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയോട് അഭ്യർത്ഥിക്കുന്നു.’ – അമരിന്ദർ സിങ് കുറിച്ചു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാഹുൽ ഗാന്ധി രാജിവെച്ചതിനു ശേഷം 90-കാരനായ മോത്തിലാൽ വോറയാണ് കോൺഗ്രസ് ഇടക്കാല ദേശീയ പ്രസിഡണ്ടായി നിയമിതനായത്. രാഹുലിനു പിന്നാലെ ജനറൽ സെക്രട്ടറി ഹരീഷ് റാവത്തും ചുമതലയൊഴിഞ്ഞു. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി അടുത്തയാഴ്ച ചേരുമെന്നാണ് സൂചന.