മാനസികമായി കരുത്തില്ലാത്ത കര്‍ഷകരാണ് ജീവനൊടുക്കുന്നതെന്ന് കർണാടക കൃഷിമന്ത്രി ബി.സി. പാട്ടീൽ. മൈസൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസിക പ്രശ്നങ്ങളുള്ള കർഷകരാണ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നവർ ഭീരുക്കളാണെന്നും അതിന് സർക്കാരിനെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കൃഷിക്കാർ മാത്രമല്ല, വ്യവസായികളും ജീവനൊടുക്കുന്നു. ഇത്തരമുള്ള എല്ലാ മരണങ്ങളും കർഷകരുടെ ആത്മഹത്യയാണെന്ന് വിശേഷിപ്പിക്കാനാവില്ല. ആശ്രിതരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കുന്ന കർഷകർ ഭീരുക്കളാണ്. നിങ്ങൾ ആത്മഹത്യ ചെയ്ത കർഷകന്റെ വീട്ടിൽ പോയി ആശ്വസിപ്പിച്ചതുകൊണ്ട് ഈ പ്രവണത നിലയ്ക്കില്ല. തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കർഷകർ തയാറാവണമെന്നും കൃഷിമന്ത്രി പ്രതികരിച്ചു.