Health India

വ്യവസായത്തിനുള്ള ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം : കേന്ദ്രം

ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ. വ്യവസായത്തിനുള്ള ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
വ്യവസായ ആവശ്യങ്ങൾക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നത് നിരോധിക്കാനും നിർദേശം നൽകി.

ഡൽഹിയിൽ ഓക്‌സിജൻ ലഭ്യതയിൽ കുറവ് വന്നതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതിയിരുന്നു. പ്രതിദിനം 700 മെട്രിക് ടൺ ഓക്‌സിജൻ തടസ്സമില്ലാതെ വിതരണം ചെയ്യണമെന്നും ഐനോക്‌സ് 140 മെട്രിക് ടൺ ഓക്‌സിജൻ വിതരണം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്.