കശ്മീരികള്‍ നേരിടുന്ന ദുരവസ്ഥകള്‍ വിവരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ ജാവേദിന്റെ കത്ത്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും തടഞ്ഞ് കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലടച്ചിരിക്കുകയാണെന്നും മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭീഷണിയുണ്ടെന്നും ഇല്‍തിജയുടെ കത്തിലും പുറത്തുവന്ന ശബ്ദസന്ദേശത്തിലും പറയുന്നു.
മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ഇല്‍തിജ നേരത്തെ തന്നെ ഒരു ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
‘ഇന്ന് രാജ്യമെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെ പോലെ കുട്ടിലടച്ചിരിക്കുകയാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് പോലും വിലകല്‍പിക്കുന്നില്ല.’ ഇല്‍തിജ കത്തില്‍ പറയുന്നു.