India National

ജമ്മുകശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാം

ഇന്ത്യയിലെ ഏതൊരു പൗരനും ജമ്മുകശ്മീരിലും ലഡാക്കിലും കാർഷികേതര ഭൂമി വാങ്ങാമെന്ന പുതിയ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജമ്മുകശ്മീരിലെ മുൻസിപ്പൽ പ്രദേശങ്ങളിലാണ് നിയമം ബാധകമാകുക. യൂണിയൻ ടെറിറ്ററി ഓഫ് ജമ്മു കശ്മീർ റീ ഓർഗനൈസേഷൻ, Third Order, 2020 എന്നാണ് ഉത്തരവിന്റെ പേര്.

കാർഷികേതര ഭൂമി വാങ്ങുന്നതിന് അവിടെ സ്ഥിരതാമസക്കാരനാണെന്നതിനുള്ള സർട്ടിഫിക്കറ്റോ അവിടെ പാർപ്പിടമുണ്ടെന്നതിനുള്ള സർട്ടിഫിക്കറ്റോ ആവശ്യമില്ല.
എന്നാൽ, കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകൾക്ക് മാത്രമേ കാർഷിക ഭൂമി വാങ്ങാൻ കഴിയൂ.

അതേസമയം, പുതിയ നിയമം ഒരു കാരണവശാലും കാർഷിക ഭൂമിയെ ബാധിക്കില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. പുറത്തു നിന്നുള്ള ആരും ആ ഭൂമയിലേക്ക് വരില്ലെന്നും കാർഷിക ഭൂമി കർഷകർക്കായി കരുതിവച്ചിരിക്കുകയാണെന്ന് താൻ പൂർണ ഉത്തരവാദിത്തത്തോടെ തന്നെയാണ് പറയുന്നതെന്നും ജമ്മു കാശ്മീരും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ പോലെ വികസിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.