India National

‘കര്‍ഷകര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ കൊട്ടാരം പണിയുന്നു’

പുതിയ പാര്‍ലമെന്‍റിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. രണ്ട് ആഴ്ച്ചയായി രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ചെയ്യുകയാണെന്ന് പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തിയാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം. കര്‍ഷകര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ കൊട്ടാരം പണിയുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്.

‘മിസ്റ്റര്‍ മോദി, അന്നം നല്‍കുന്നവര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്കുമാത്രമായി കൊട്ടാരം പണിയുന്നുവെന്നത് ചരിത്രം രേഖപ്പെടുത്തും’ അദ്ദേഹം എഴുതി.

‘ജനാധിപത്യത്തിൽ, അധികാരം എന്നത് തോന്നുന്നതെന്തും ചെയ്യാനുള്ള മാർഗമല്ല, അത് പൊതുസേവനത്തിനും പൊതുജനക്ഷേമത്തിനുമുള്ള ഒരു മാധ്യമമാണ്’ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ‘#Farmers’ എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് ചെയ്തത്.