മധ്യപ്രദേശില്‍ എരുമകളുടെ ചാണകം റോഡില്‍ വീണതിന് ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. ഗ്വാളിയര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഡയറി ഓപ്പറേറ്റര്‍ക്ക് പിഴ ചുമത്തിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന പുതിയ റോഡിലൂടെ എരുമകള്‍ കടന്നുപോകുമ്പോള്‍ ചാണകം വീണു. തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കോര്‍പറേഷന് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
എരുമകള്‍ റോഡില്‍ അലയുന്നതിനെതിരെ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് നടപടിയിലേക്ക് കടന്നതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനായ മനീഷ് കനൗജിയ പറഞ്ഞു.