നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും.ഗവര്‍ണ്ണറെ തിരിച്ച് വിളിക്കണമെന്ന പ്രമേയം അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് സഭയില്‍ വന്നേക്കും. കൊറോണ വൈറസ് സംബന്ധിച്ച് ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവനയും ആരോഗ്യമന്ത്രി ഇന്ന് സഭയില്‍ നടത്തും
ഫെബ്രുവരി 12 വരെ 10 ദിവസം നീണ്ട് നില്‍ക്കുന്ന സഭ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.പ്രമേയത്തിനുള്ള അനുമതി കാര്യോപദേശ സമിതി തള്ളിയെങ്കിലും ഇന്ന് സഭ സമ്മേളനം ആരംഭിക്കുന്പോള്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിഷയം ഇത് തന്നെയായിരിക്കും.കാര്യോപദേശ സമിതി പരിഗണിക്കാന്‍ വിസമ്മതിച്ച പ്രമേയം വീണ്ടും പരിഗണിക്കണമെന്നാവശ്യം പ്രതിപക്ഷം ഇന്ന് മുന്നോട്ട് വച്ചേക്കും. എന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കനാണ് സാധ്യത. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കിയേക്കും.
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈസ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തും. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും തുടര്‍കാര്യങ്ങള്‍ സംബന്ധിച്ചും ആരോഗ്യമന്ത്രി വിശദീകരണം നല്‍കും. തുടര്‍ന്ന് ഗവര്‍ണ്ണര്‍ നടത്തിയ നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും.