India National

ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു

ശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുവെന്ന് മന്ത്രി ഫിർഹാദ് ഹക്കിം ആരോപിച്ചു.

ബംഗാളിലെ തെരഞ്ഞടുത്ത് സാഹചര്യം അവലോകനം ചെയ്യാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ടിഎംസി പരാതി ഉന്നയിച്ചു. ബംഗാളിൽ ബിജെപി വർഗീയത പടർത്തുകയാണ്. എന്നാല്‍ ബംഗാളിൽ ഭിന്നത ഉണ്ടാക്കാൻ ഒരു വർഗീയ പാർട്ടിക്കും ആകില്ലെന്നും ഫിർഹാദ് ഹക്കിം പറഞ്ഞു.

സുബ്രത ബക്ഷി, പാര്‍ഥ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

അതേസമയം ബിജെപിയുടെ ആരോപണം ബംഗ്ലാദേശികളെയും രോഹിങ്ക്യന്‍ മുസ്‍ലിംകളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നാണ്. ഇവര്‍ ഏകദേശം 10 ശതമാനം വരുമെന്നും ബിജെപി ആരോപിക്കുന്നു. ഇലക്ഷന്‍ കമ്മീഷനാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് എന്നതിനാല്‍ ഇത് കമ്മീഷനെതിരായ ആരോപണമാണെന്ന് തൃണമൂല്‍ നേതാക്കള്‍ തിരിച്ചടിച്ചു.