India

ഇന്ത്യ- പാക് അതിർത്തിയിൽ നുഴഞ്ഞു കയറ്റ ശ്രമം; അഞ്ച് പേരെ ബിഎസ്എഫ് വധിച്ചു

ഇന്ത്യ- പാക് അതിർത്തിയിൽ 5 നുഴഞ്ഞു കയറ്റക്കാരെ ബിഎസ്എഫ് വധിച്ചു. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ അതിർത്തിയിലായിരുന്നു ഏറ്റുമുട്ടൽ.

പുലർച്ചെ മേഖലയിൽ പട്രോളിംഗ് നടത്തിയ ബിഎസ്എഫ് സംഘമാണ് നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തിയത്. ബിഎസ്എഫ് സംഘത്തിന് നേരെ നുഴഞ്ഞുകയറ്റക്കാർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അതിനിടെ കശ്മീരിലെ ബാരാമുള്ള ക്രീരി മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ വധിച്ചു.