India National

ഹിറ്റ്ലര്‍ രാജ്യസ്നേഹിയാണെന്ന് ജര്‍മനി നശിക്കും വരെ ജനം കരുതി: വിജേന്ദര്‍ സിങ്

ബോക്സര്‍ വിജേന്ദര്‍ സിങിന്‍റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ജര്‍മനിയിലെ നാസി ഭരണത്തെ മോദി സര്‍ക്കാരിനോട് താരതമ്യം ചെയ്താണ് വിജേന്ദറിന്‍റെ ട്വീറ്റ്.

‘ജര്‍മനി പൂര്‍ണമായി നശിക്കുന്നതുവരെ ഹിറ്റ്‌ലറുടെ ഓരോ പ്രവൃത്തിയും രാജ്യസ്‌നേഹമായിട്ടാണ് ആ നാട്ടിലെ ജനങ്ങള്‍ കരുതിയിരുന്നത്’ എന്നാണ് വിജേന്ദറിന്‍റെ ട്വീറ്റ്.

2008 ബെയ്​ജിങ്​ ഒളിമ്പിക്​സില്‍ വെങ്കല മെഡൽ ജേതാവായിരുന്നു വിജേന്ദർ. 2019ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ​ഡൽഹിയിൽ നിന്നും കോൺഗ്രസ്​ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം തുറന്നുപറയാറുണ്ട്.

പുതിയ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ സമരത്തിന് വിജേന്ദര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഹാഥ്റസില്‍ ദലിത് പെണ്‍കൂട്ടിയെ മേല്‍ജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലും വിജേന്ദര്‍ പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമെന്ന് വ്യക്തമാക്കി.