India National

ഇന്ത്യ-യു.എസ് പ്രതിരോധ മന്ത്രിമാര്‍ ടെലിഫോണ്‍ സംഭാഷണം നടത്തി; കശ്മീര്‍ വിഷയവും ചര്‍ച്ചയായി

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അമേരിക്കന്‍ പ്രതിരോധമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു. ജമ്മു കാശ്മീരിലേത് ഇന്ത്യയുടെ ആഭ്യന്തരവിഷയവും പരമാധികാര പ്രശ്നവുമാണെന്ന് രാജ്നാഥ് സിങ് യു.എസ് പ്രതിരോധമന്ത്രി മാര്‍ക്ക് എസ്പറിനോട് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് പിന്നാലെയാണ് ഇരുവരും സംസാരിച്ചത്.

അതേസമയം ജമ്മുകാശ്മീരില്‍ ഇന്ന് കൂടുതല്‍ സ്കൂളുകള്‍ തുറക്കും. അനുച്ഛേദം 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മാര്‍ക് എസ്പറിനോട് വ്യക്തമാക്കി. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പിന്തുണക്ക് രാജ്നാഥ് സിങ് നന്ദി പറയുകയും ഭീകരവാദ വിഷയങ്ങള്‍ സംഭാഷണത്തില്‍ രാജ്നാഥ് സിങ് ഉയര്‍ത്തി. ജമ്മുകാശ്മീരിലെ വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് വ്യക്തമാക്കിയ മാര്‍ക്ക് എസ്പര്‍ ഇന്ത്യ പാകിസ്ഥാന്‍ പ്രശ്നങ്ങള്‍ ഉഭയകക്ഷി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന നയതന്ത്ര ചര്‍ച്ചകളില്‍ രണ്ട് പ്രതിരോധമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. അതേസമയം ജമ്മുകാശ്മീരില്‍ ഇന്ന് കൂടുതല്‍ സ്കൂളുകള്‍ തുറക്കും. ജമ്മുകാശ്മീരിലെ 197 പോലീസ് സ്റ്റേഷനില്‍ 136 സ്റ്റേഷന്‍ പരിധിയിലും പകല്‍ സമയങ്ങളില്‍ നിയന്ത്രണമില്ലെന്ന് ജമ്മുകാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. ജമ്മുകാശ്മീരിലെ 136 സ്റ്റേഷന്‍ പരിധിയിലും പകല്‍ നിയന്ത്രണമില്ല. കാശ്മീരിലെ 50 സ്റ്റേഷനുകളില്‍ പകല്‍ സമയത്ത് ഒരു നിയന്ത്രണവുമില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ സാധാരണയുള്ളതില്‍ കൂടുതല്‍ ഹാജരുണ്ട്. നോര്‍ത്തേണ്‍ കമാന്‍റര്‍ കാശ്മീര്‍ താഴ്വരിലെ സുരക്ഷ ഇന്നലെ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തി.അതേസമയം ഇന്നലെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു സൈനീകന്‍ മരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് പുലര്‍ത്തുന്നത്.