തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ പെട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. പതിനാലു പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുയാണ്.
Related News
കണ്ണൂര്‍ ,വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന
കണ്ണൂര്‍ ,വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്. കണ്ണൂരില്‍ കഞ്ചാവും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തു. വിയ്യൂരില്‍ ടി.പി കേസ് പ്രതി ഷാഫിയില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
പാമ്പിനെ കൊണ്ടുപോകാന്‍ വനപാലകരെത്തിയില്ല; പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ കൊണ്ടിട്ട് നാട്ടുകാര്‍
പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ പഞ്ചായത്ത് അംഗത്തിന്റെ മുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി എറിഞ്ഞെന്ന് പരാതി. ആറാം വാര്‍ഡ് അംഗം ബിന്ദു ടി ചാക്കോയുടെ മുറ്റത്തേക്ക് ആണ് പെരുമ്പാമ്പിനെ എറിഞ്ഞത്. നാട്ടിലെ ഒരു സംഘം പിടികൂടിയ പാമ്പിനെ ഏറ്റെടുക്കാന്‍ വനപാലകര്‍ എത്താന്‍ വൈകിയതോടെയാണ് ബിന്ദുവിന്റെ വീട്ടിലേക്ക് പാമ്പിനെ എറിഞ്ഞത്. സംഭവത്തില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തുനിന്നും ഒരു പെരുമ്പാമ്പിനെ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് പിടികൂടിയത്. പെരുമ്പാമ്പിനെ ചാക്കില്‍ക്കെട്ടി ഇവര്‍ വനപാലകര്‍ വരാന്‍ കാത്തിരുന്നു. അരമണിക്കൂറിനകം വനപാലകര്‍ വരുമെന്ന് […]
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിയന്ത്രണം കര്‍ശനമാക്കി കേന്ദ്രം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് 2022 ജൂലൈ മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തും. നിരോധനം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്തു. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.(single use plastic) പുതിയ ചട്ടപ്രകാം 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ അടുത്ത മാസം 30 മുതല്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇവയുടെ കനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കാരിബാഗുകളുടെ കനം അമ്പത് മൈക്രോണില്‍ നിന്ന് […]