ബി.ജെ.പി സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ആര്‍.എസ്.എസിന് അതൃപ്തി. പാര്‍ട്ടിയിലെ ഗ്രൂപ്പിസം ബി.ജെ.പിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നാണ് വിമര്‍ശനം. ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോകാന്‍ നേതാക്കള്‍ തന്നെ ശ്രമിക്കുന്നു. വിജയ സാധ്യതയുള്ള സീറ്റിനായി നേതാക്കള്‍ തമ്മിലടിക്കുന്നുവെന്നും ആര്‍.എസ്.എസ് വിമര്‍ശിച്ചു . അതൃപ്തി ആര്‍.എസ്.എസ് ബി.ജെ.പി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് അമിത്ഷായുടെ ഫേസ്ബുക്ക് പേജിലും അണികള്‍ ആവശ്യപ്പെട്ടുതുടങ്ങി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയാണ് മണ്ഡലത്തില്‍ പിടിമുറുക്കിയത്. ഇന്ന് രാത്രിയോടെ സ്ഥാനാര്‍ഥി പട്ടിക ഇറങ്ങിയേക്കും. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ടോം വടക്കനെ എറണാകുളത്തും ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്.