മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാസ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
Related News
കോഴിക്കോട് ജില്ലയിൽ മഴ കുറയുന്നു
കോഴിക്കോട് ജില്ലയിൽ മഴ കുറയുന്നു. ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് പോയി തുടങ്ങി. മാവൂർ , കണ്ണാടിക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഇനിയും വെള്ളമിറങ്ങാനുണ്ട്. കഴിഞ്ഞ ദിവസം വരെ 309 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. അതിലായി അറുപതിനായിരത്തിലേറെ ആളുകളും. രണ്ട് ദിവസം മഴ മാറിയതോടെ പല പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങി. ഇതോടെ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി. ഇപ്പോൾ ജില്ലയിൽ 180 ക്യാമ്പുകളിലായി 44864 പേരാണുള്ളത്. പലയിടങ്ങളിലും ക്യാമ്പുകൾ കുറച്ച് ദിവസം കൂടി തുടരേണ്ടി […]
ശബരിമലയിലെ തിരുവാഭരണം സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും
ശബരിമലയിലെ തിരുവാഭരണം സംരക്ഷിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാറിനോട് അഭിപ്രായം തേടിയിരുന്നു. എന്തിനാണ് പന്തളം രാജകുടുംബത്തിന്റെ അധീനതയില്‍ സൂക്ഷിക്കുന്നതെന്ന് ചോദിച്ച സുപ്രീംകോടതി തിരുവാഭരണം അയ്യപ്പന് അവകാശപ്പെട്ടതല്ലേയെന്നും ആരാഞ്ഞിരുന്നു. 2010ൽ നടന്ന ദേവപ്രശ്നം സംബന്ധിച്ച ഹരജിയിലാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് തിരുവാഭരണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിനോട് അഭിപ്രായം തേടിയത്. പന്തളം രാജ കുടുംബത്തില്‍ തർക്കമുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന് […]
മധ്യപ്രദേശിലും നദിയില്‍ നിന്ന് മൃതശരീരങ്ങള്‍ കണ്ടെടുത്തു
രണ്ടാം കോവിഡ് തരംഗം രൂക്ഷമായതിനിടെ ദുരന്ത ചിത്രം വീണ്ടും. ഉത്തര്‍പ്രദേശിനും ബിഹാറിനും പിന്നാലെ, മധ്യപ്രദേശിലും നദിയിൽ ശവശരീരങ്ങൾ പൊങ്ങി. നേരത്തെ യു.പിയിലെയും ബിഹാറിലെയും ഗംഗാ തീരങ്ങളില്‍ തുടർച്ചയായ ദിവസങ്ങളിൽ മൃതശരീരങ്ങൾ പൊങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. നാല് മുതൽ അഞ്ച് വരെ മൃതദേഹങ്ങൾ നദിയിൽ കാണപ്പെട്ടുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മധ്യപ്രദേശിൽ കാണപ്പെട്ട മൃതദേഹങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടേതല്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ തുടർച്ചയായ ദിവസങ്ങളിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും ഗംഗാ നദിക്കരയിൽ […]