India National

ബി.ജെ.പി അംഗത്വ കാമ്പയിനിന് ഇന്ന് തുടക്കം

ബി.ജെ.പി അംഗത്വ കാമ്പയിനിന് ഇന്ന് തുടക്കം. വാരണാസിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാമ്പയിനിന് തുടക്കം കുറിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം നരേന്ദ്രമോദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ രാം നായിക് എന്നിവര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിക്കും. കേരളത്തിലെ അംഗത്വ കാമ്പയിന്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ തിരുവനന്തപുരത്ത് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ നിലവിലെ അംഗത്വം ഇരട്ടിയാക്കാനാണ് ബി.ജെ.പിയുടെ ശ്രമം