പശ്ചിമ ബംഗാളില്‍ നിരവധി ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പശ്ചിമ ബംഗാള്‍, ഒഡിഷ, മധ്യപ്രദേശ്, കര്‍ണാടക, ചത്തിസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലിന് പ്രത്യേക നിരീക്ഷകരെ നിയോഗിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ബി.ജെ.പി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ്. വോട്ടെണ്ണല്‍ സമയത്ത് ക്രമക്കേടുണ്ടാവാതിരിക്കാന്‍ ഇ.വി.എം സ്ട്രോങ് റൂമുകളില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.






