ബീഹാറില്‍ മഹാസഖ്യത്തെ പിളര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കവുമായി ബിജെപി. സംസ്ഥാനത്തു ഇന്നും നാളെയും ചേരുന്ന ബിജെപിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള പല പദ്ധതികളും ലക്ഷ്യമിടുന്നുണ്ട്. സഖ്യത്തിലെ ജെഡിയുവിനെയും കോണ്‍ഗ്രസിനെയും പിളര്‍ത്തി മറു പാളയത്തില്‍ എത്തിക്കാനാണ് ശ്രമം.
ഞായറാഴ്ച ചേരുന്ന ജെഡിയു യോഗത്തിന് പിന്നാലെ നിതീഷ് കുമാര്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് സൂചന. അഭ്യൂഹങ്ങള്‍ക്കിടയില്‍ മഹാസഖ്യത്തില്‍ നിതീഷ് കുമാറിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലിന്റെ പ്രതികരണം. നിതീഷ് കുമാറിന്റെ നിലനില്‍പ്പ് അപകടത്തില്‍ ആണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കൊപ്പം തങ്ങള്‍ നില്‍ക്കുമെന്നും ഗോപാല്‍ മണ്ഡല്‍ പറഞ്ഞു.അതേസമയം നിതീഷ് കുമാറിനെ നീക്കത്തില്‍ ജെഡിയുവിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. അവരെ ലക്ഷ്യം വെച്ച് ആര്‍ജെഡിയും കരു നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം.